Kerala
വെച്ചൂച്ചിറയില്‍ ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്ന സംഭവം: പ്രതി റിമാന്‍ഡില്‍
എരുമേലി തുമരംപാറ കണ്ണിമല പുളിക്കരയില്‍ കണ്ണനെന്ന എന്‍ എസ് സുനില്‍ (39) നെയാണ് റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

പത്തനംതിട്ട | കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് റിമാന്‍ഡില്‍. എരുമേലി തുമരംപാറ കണ്ണിമല പുളിക്കരയില്‍ കണ്ണനെന്ന എന്‍ എസ് സുനില്‍ (39) നെയാണ് റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസം കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്.
വെച്ചൂച്ചിറ ചാത്തന്‍ തറ അഴുത കോളനിയില്‍ കിടാരത്തില്‍ വീട്ടില്‍ ഉഷാമണി (54)യാണ് ഇന്നലെ വൈകീട്ട് മുന്നോടെ മണ്‍വെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഉഷയുടെ മകളായ നിഷയുടെ ഭര്‍ത്താവാണ് സുനില്‍.
ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഉഷയുടെ മകള്‍ ഐശ്വര്യയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്. റാന്നി ഡി വൈ എസ് പി. ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം ആര്‍ സുരേഷ്, എസ് ഐ. റോയ് ജോണ്‍, എസ് സി പി ഒമാരായ പി ജി ബിജു, പി കെ ലാല്‍, സി പി ഒമാരായ ജോണ്‍സി, സ്മിത എന്നിവരാണ് ഉള്ളത്.