Kerala
പണം തട്ടിപ്പ് കേസ്; മുതലമട സ്‌നേഹം ട്രസ്റ്റ് ചെയര്‍മാന്‍ റിമാന്‍ഡില്‍
3 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇന്നലെയാണ് സുനില്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് | പണം തട്ടിപ്പ് കേസില്‍ പാലക്കാട് മുതലമട സ്‌നേഹം ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ദാസിനെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് സ്വദേശിയില്‍ നിന്നും 3 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇന്നലെയാണ് സുനില്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
റിസര്‍വ് ബേങ്കില്‍ നിന്നും മൂന്നു കോടിയിലധികം രൂപ ട്രസ്റ്റിലേക്ക് ലഭിക്കുമെന്നും, ഇതിനായി 3 കോടി രൂപ കെട്ടിവെക്കണം എന്നും ആവശ്യപ്പെട്ട് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടുകയാിരുന്നു.റിസര്‍വ് ബേങ്കിന്റേതെന്ന കത്ത് വ്യാപാരിയെ കാണിച്ചായിരുന്നു സുനില്‍ദാസ് പണം വാങ്ങിയത്. തുടര്‍ന്ന് ഏറെ നാളായിട്ടും പണം തിരികെ ലഭിക്കാതെയതോടെ വ്യാപാരി പോലീസില്‍ പരാതി നല്‍കി.ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മധുരയില്‍ നിന്നാണ് സുനില്‍ദാസിനെ അറസ്റ്റ് ചെയ്തത്.