Connect with us

National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എഎപി നേതാവ് അമാനത്തുള്ള ഖാന്റെ വസതിയില്‍ ഇഡി റെയ്ഡ്

അമാനത്തുള്ള ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്ന ഡല്‍ഹി വഖഫ് ബോര്‍ഡിലേക്കുള്ള നിയമനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് കേസുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്റെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോയും സിബിഐയും സമര്‍പ്പിച്ച രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടി ആരംഭിച്ചത്. അമാനത്തുള്ള ഖാന്‍ ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്ന ഡല്‍ഹി വഖഫ് ബോര്‍ഡിലേക്കുള്ള നിയമനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് കേസുകള്‍.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പരിശോധനകള്‍ നടക്കുന്നത്. ഡല്‍ഹി നിയമസഭയിലെ ഓഖ്ല മണ്ഡലത്തിന്റെ പ്രതിനിധിയാണ് അമാനത്തുള്ള ഖാന്‍. ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹി എസിബി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2022 സെപ്തംബറില്‍ ജാമ്യം ലഭിക്കുകയായിരുന്നു.

ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ ഖാന്‍ എല്ലാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ച് 32 പേരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

 

 

Latest