Connect with us

Kerala

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച: എം ആര്‍ അജിത്കുമാറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു

പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബാണ് മൊഴി രേഖപ്പെടുത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി വീണ്ടും എടുക്കുന്നു.ഇത് രണ്ടാം തവണയാണ് എഡിജിപിയുടെ മൊഴി രേഖപ്പെടുത്തുന്നത്.പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബാണ് മൊഴി രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയില്‍ അന്വേഷണം പ്രഖ്യാപിച്ചത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിലും അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തും.

എഡിജിപി എം ആര്‍ അജിത് കുമാര്‍ രണ്ട് പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്നായിരുന്നു വിശദീകരണം.

ജൂണ്‍ രണ്ടിന് തിരുവനന്തപുരം കോവളത്തെ ഹോട്ടലില്‍ ആര്‍എസ്എസ് നേതാവ് രാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയും സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കുന്നുണ്ട്.കൂടിക്കാഴ്ചയില്‍ സര്‍വീസ് ചട്ടലംഘനമുണ്ടോ ,എഡിജിപി ഔദ്യോഗിക പദവി ദുരുപയോഗംചെയ്‌തോ , കൂടിക്കാഴ്ചക്ക് അനുമതി തേടിയോ തുടങ്ങിയ കാര്യങ്ങളും  അന്വേഷിക്കും.

Latest