Kozhikode
മഴവില്‍ പുസ്തക സഞ്ചാരം കോഴിക്കോട് ജില്ലയില്‍
ജില്ലാതല ഉദ്ഘാടനം നാദാപുരം ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിത്തില്‍ നടന്നു

കോഴിക്കോട് | എസ് എസ് എഫ് മഴവില്‍ ക്ലബ്ബും ഐ പി ബി ബുക്സും ചേര്‍ന്ന് നടത്തുന്ന പുസ്തക സഞ്ചാരത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം നാദാപുരം ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നു.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുജീബ് സുറൈജി സന്ദേശപ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ മുഹമ്മദ് അഷ്‌റഫ് കെ , പി ടി എ പ്രസിഡണ്ട് കെ ടി കെ അബ്ദുല്ല ഹാജി, ദാറുല്‍ ഹുദാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. അബ്ദുല്‍ മജീദ് യുസി, മൊയ്തു ഹാജി കരിച്ചേരി, ജില്ലാ സെക്രട്ടറി റാഷിദ് എം ടി നടമ്മല്‍ പോയില്‍, ജില്ലാ മഴവില്‍ ഡയറക്ടറേറ്റ് മെമ്പര്‍ അസ്ലം സിദ്ദീഖി, മഴവില്‍ ക്ലബ്ബ് മെൻ്റര്‍ അബ്ദുല്ല ഫാളിലി, സദര്‍ മുഅല്ലിം ഉസ്മാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു.
ശ്രദ്ധേയമായ പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പുസ്തക പഠനങ്ങള്‍ക്കും വില്‍പ്പനക്കും അവസരം ഒരുക്കുകയാണ് സഞ്ചാരം. ജില്ലയിലെ വിവിധ സ്‌കൂളുകളിലൂടെ പ്രയാണം നടത്തുന്ന പുസ്തക സഞ്ചാരം ഫെബ്രുവരി ഒമ്പതിന് ഫറോക്ക് ചുങ്കം ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സമാപിക്കും.