Connect with us

Organisation

മര്‍കസ് സമ്മേളനം: ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി

ശുഹദയില്‍ നടന്ന സമ്മേളനം ഹനീഫ അമാനി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മക്ക | ഇന്ത്യയിലും രാജ്യത്തിന് പുറത്തും വിദ്യഭ്യാസ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന രംഗത്ത് അതുല്യ സേവനങ്ങള്‍ ചെയ്യുന്ന മര്‍കസിന്റെ സമ്മേളനത്തിന്റെ ഭാഗമായി മക്ക മര്‍കസ്, ഐ സി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി. ശുഹദയില്‍ നടന്ന സമ്മേളനം ഹനീഫ അമാനി ഉദ്ഘാടനം ചെയ്തു.

മര്‍കസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മാനവ സമൂഹം സംതൃപ്തരാണെന്നും നോളജ് സിറ്റി അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും ഹനീഫ അമാനി പറഞ്ഞു. മക്ക ഐ സി എഫ് പ്രസിഡന്റ് ശാഫി ബാഖവി മീനടത്തൂര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം ഉസ്താദിന്റെ രോഗ ശമനത്തിനും സമ്മേളന വിജയത്തിനും പ്രത്യേക പ്രാര്‍ഥന നടത്തി.

സല്‍മാന്‍ വെങ്ങളം, സഈദ് സഖാഫി കാന്തപുരം പ്രസംഗിച്ചു. ബഷീര്‍ സഖാഫി, നാസര്‍ തച്ഛംപൊയില്‍, അബൂബക്കര്‍, ശിഹാബ് കുറുകത്താണി, ജമാല്‍ മുക്കം സംബന്ധിച്ചു. റഷീദ് അസ്ഹരി സ്വാഗതവും ഇസ്ഹാഖ് ഖാദിസിയ്യ നന്ദിയും പറഞ്ഞു.