Connect with us

Kozhikode

മര്‍കസ് അലുംനി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പ്രഖ്യാപനം

Published

|

Last Updated

മര്‍കസ്‌ നഗര്‍ | കാരന്തൂര്‍ മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ മര്‍കസ് അലുംനി അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ 2022 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ നടക്കും. ഇന്ന് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാമ്പയിന്‍ പ്രഖ്യാപനം നിര്‍വഹിക്കും.

വിദേശ രാജ്യങ്ങള്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ലക്ഷക്കണക്കിന് മര്‍കസ് പൂര്‍വ വിദ്യാര്‍ഥികള്‍ കാമ്പയിന്‍ കാലയളവില്‍ അംഗങ്ങളായി ചേരും. മര്‍കസ് അലുംനിയുടെ www.markazalumni.org എന്ന വെബ്‌സൈറ്റിലൂടെ പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അപേക്ഷ അതാത് സ്ഥാപനങ്ങളിലെ അഡ്മിന്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും.

ചടങ്ങില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരി, മര്‍കസ് അലുംനി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, ഫൈനാന്‍സ് സെക്രട്ടറി സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, ചീഫ് കോര്‍ഡിനേറ്റര്‍ അക്ബര്‍ ബാദുഷ സഖാഫി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് അരയന്‍കോട് സംബന്ധിക്കും.

 

---- facebook comment plugin here -----

Latest