Connect with us

Kerala

മാരാമണ്‍ കണ്‍വന്‍ഷന്‍: താത്കാലിക പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നടത്തി

മണല്‍പ്പരപ്പിലേക്കുള്ള താത്കാലിക പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മലങ്കര മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിച്ചു.

Published

|

Last Updated

താത്കാലിക പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മലങ്കര മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിക്കുന്നു.

പത്തനംതിട്ട | മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് മഹായോഗം ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും. മണല്‍പ്പരപ്പിലേക്കുള്ള താത്കാലിക പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മലങ്കര മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് റൈറ്റ്. റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു.

സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ ജോഷ്വാ, ലേഖക സെക്രട്ടറി എബ്രഹാം പി മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗീസ്, ട്രഷറര്‍ ഡോ. എബി തോമസ് വാരിക്കാട്, സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സാം ചെമ്പകത്തില്‍, പി പി അച്ചന്‍കുഞ്ഞ്, റ്റിജു എം ജോര്‍ജ്, ഇവാ. മാത്യു ജോണ്‍ എം, അനി കോശി, ലാലമ്മ മാത്യു, ഇടിക്കുള വര്‍ഗീസ്, റവ. അലക്‌സ് എ സുബി പള്ളിയ്ക്കല്‍, സാം ജേക്കബ്, ഡോ. എ എസ് ഷാജി, എസ് ബിനോജ്, റവ. ജോജി ജേക്കബ്, ഇവാ. എം സി ജോര്‍ജ്കുട്ടി, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി ഈശോ പങ്കെടുത്തു.

ചെപ്പള്ളിക്കടവ്, മുക്കരണ്ണത്ത് കടവ്, അരമനക്കടവ് എന്നിവിടങ്ങളിലാണ് താത്ക്കാലിക പാലം നിര്‍മിക്കുന്നത്.

 

---- facebook comment plugin here -----

Latest