Connect with us

National

സൂറത്ത് എന്‍ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി

മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി അദ്വൈത് ആണ് മരിച്ചത്.

Published

|

Last Updated

സൂറത്ത് | ഗുജറാത്ത് സൂറത്ത് എന്‍ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി അദ്വൈത് ആണ് മരിച്ചത്.

കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയായിരുന്നു മരണം. ആത്മഹത്യക്കു പിന്നിലെ കാരണം അറിവായിട്ടില്ല.

മരണത്തിനു പിന്നാലെ ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. അദ്വൈതിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വൈകിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഹോസ്റ്റല്‍ വാര്‍ഡനെ പുറത്താക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.