Kerala
മാര്‍ ജോസഫ് പാംപ്ലാനി അവസരവാദി; എം വി ഗോവിന്ദന്‍
കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതിയുമായി അച്ഛന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി

കണ്ണൂര്‍ | മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബി ജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതിയുമായി അച്ഛന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ല. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം മുഴുവന്‍ അപകടാവസ്ഥയിലാണ്. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി വര്‍ഗീയത തന്നെ. കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും മാത്രം ഒന്നിച്ചാല്‍ രാജ്യത്തെ രക്ഷിക്കാന്‍ ആകില്ല. വിശ്വാസികളെല്ലാം വര്‍ഗീയവാദികള്‍ അല്ലെന്നും വര്‍ഗീയവാദികള്‍ക്ക് വിശ്വാസം ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.