Kerala
ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹള; വീണ്ടും വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി
കുമാരനാശാന്റെ 'ദുരവസ്ഥ' കവിത ഉദ്ധരിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം

ആലപ്പുഴ | മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹളയാണെന്നായിരുന്നു പ്രസ്താവന. എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു സര്‍വമത സമ്മേളനം. കുമാരനാശാന്റെ ‘ദുരവസ്ഥ’ കവിത ഉദ്ധരിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ വെള്ളാപ്പള്ളി പകര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ കാലത്ത് എസ് എന്‍ ഡി പി യോഗം സാമ്പത്തിക ഉന്നതി നേടിയെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ് എന്‍ ഡി പി യോഗത്തിന്റെ ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.