Kerala
ജയിലില്‍ നിരാഹാരമനുഷ്ഠിക്കുന്ന മാവോയിസ്റ്റ് രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റും
'ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍' എന്ന തന്റെ നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി നിരാഹാരമനുഷ്ഠിച്ചു വരികയാണ് രൂപേഷ്.
തൃശൂര്‍ | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരമനുഷ്ഠിക്കുന്ന മാവോയിസ്റ്റ് രൂപേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ജയില്‍ ഡോക്ടര്‍ രാവിലെ നടത്തിയ പരിശോധനയിലാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.
‘ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍’ എന്ന തന്റെ നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി നിരാഹാരമനുഷ്ഠിച്ചു വരികയാണ് രൂപേഷ്. കവി സച്ചിദാനന്ദന്‍ യു എ പി എ തടവുകാരനായി കുറച്ചു കാലം ജയിലില്‍ കഴിയുന്നു എന്ന പ്രമേയത്തിലാണ് രൂപേഷിന്റെ നോവല്‍. നോവലിന് സച്ചിദാനന്ദന്‍ പ്രസിദ്ധീകരണാനുമതി നല്‍കിയിരുന്നു. എന്നാല്‍, രാഷ്ട്രീയ തടവു ജീവിതം പ്രമേയമായ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ജയില്‍ വകുപ്പ് അനുമതി നിഷേധിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണ് രൂപേഷ്.



