Connect with us

Kerala

മാമി തിരോധാന കേസ്; മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐജി പി പ്രകാശനെ സ്ഥലം മാറ്റി

കേസ് നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കെ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തി.

Published

|

Last Updated

കോഴിക്കോട്| റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി തിരോധാന കേസില്‍ മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐ ജി പി പ്രകാശനെ സ്ഥലംമാറ്റി. തീരദേശ പോലീസിലേക്കാണ് ഐജിയെ സ്ഥലം മാറ്റിയത്. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി യു പ്രേമനെ കണ്ണൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെയും മാറ്റുന്നത്. കേസ് നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കെ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തി.

എണ്ണായിരത്തിലേറെ പേജുകള്‍ വരുന്ന കേസ് ഡയറി പഠിച്ച് പുതിയൊരു ഉദ്യോഗസ്ഥന് അന്വേഷണം നടത്തുക എന്നത് ദുഷ്‌കരമാകും എന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുരുതെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

2023 ആഗസ്ത് 22നാണ് വീട്ടില്‍ നിന്നും ഇറങ്ങിയെ മാമിയെ കാണാതായത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. നടക്കാവ് പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബേങ്ക് ഇടപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കേസില്‍ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

 

Latest