Kasargod
മള്ഹര് സ്വലാത്ത് മജ്ലിസ് വ്യാഴാഴ്ച
മള്ഹര് വൈസ് ചെയര്മാന് സയ്യിദ് അബ്ദുറഹ്മാന് ശഹീര്‍ അല്‍-ബുഖാരിയുടെ നേതൃത്വത്തില്‍ അനസ് അമാനി പുഷ്പഗിരി ഉത്ബോധനം നടത്തും.
മഞ്ചേശ്വരം | മള്ഹറുനൂറില് ഇസ്ലാമിത്തഅലിമിയുടെ ആഭിമുഖ്യത്തില്‍ മാസാന്തം നടത്തിവരുന്ന സ്വലാത്ത് മജ്ലിസ് 23ന് വ്യാഴാഴ്ച മഗ്രിബ് നിസ്കാരാനന്തരം മള്ഹര് കാമ്പസില്‍ നടക്കും.
മള്ഹര് വൈസ് ചെയര്മാന് സയ്യിദ് അബ്ദുറഹ്മാന് ശഹീര്‍ അല്‍-ബുഖാരിയുടെ നേതൃത്വത്തില്‍ അനസ് അമാനി പുഷ്പഗിരി ഉത്ബോധനം നടത്തും.
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് മുസ്തഫ സിദ്ധീഖി മമ്പുറം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹസ്സന് സഅദി അല്‍-അഫ്ളലി പുഞ്ചാവി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, കുഞ്ഞാലി സഖാഫി കോട്ടൂര്‍, അബ്ദുസ്സലാം മിസ്ബാഹി, ജാബിര്‍ സഖാഫി കോടമ്പുഴ, അബ്ദുറഊഫ് മിസ്ബാഹി, ത്വയ്യിബ് സഅദി, ഹസ്സന് കുഞ്ഞി സംബന്ധിക്കും.