Connect with us

jammu accident

മലയാളികള്‍ ജമ്മുവില്‍ അപകടത്തില്‍ പെട്ടു; നാദാപുരം സ്വദേശി മരിച്ചു

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരില്‍ ആറുപേര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

ബെനി ഹാളിലുണ്ടായ അപകടത്തില്‍ നാദാപുരം സ്വദേശി പി പി സഫ്വാന്‍(23) ആണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 12 പേര്‍ മലയാളികളാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരില്‍ ആറുപേര്‍.

 

Latest