National
മുംബൈയില്‍ ആഡംബര ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി
അഗ്നിശമന സേനയും ഹൈവേ പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
മുംബൈ | മുംബൈയില്‍ സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു. ജല്‍നയിലേക്ക് പോയ ബസാണ് ഓടിക്കൊണ്ടിരിക്കേ പൂര്‍ണമായി കത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ നാഗ്പൂര്‍ ലെയ്നിലെ സമൃദ്ധി ഹൈവേയിലായിരുന്നു സംഭവം. 12 യാത്രക്കാരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. തീപിടിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും യാത്രക്കാര്‍ എല്ലാവരെയും പുറത്തിറക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പിന്നീട് അഗ്നിശമന സേനയും ഹൈവേ പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തെ തുടര്‍ന്ന് നാഗ്പുര്‍ ലെയ്നില്‍ ഗതാഗതം തടസ്സപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം ആന്ധ്രയിലെ കുര്‍ണൂലില്‍ ഇരുചക്രവാഹനം ഇടിച്ചുകയറിയതിനെ ബസ് പൊട്ടിത്തെറിച്ച് 20 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞാഴ്ചയില്‍ തന്നെ ആഗ്ര- ലഖ്‌നൗ ദേശീയപാതയില്‍ ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസ് ഇന്‍ഡോറിന് അടുത്ത് വച്ച് അഗ്നിക്കിരയായിരുന്നു. 70 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ബസിനാണ് തീപിടിച്ചത്.



