Kerala
ഡ്രഡ്ജിങ് നടത്താത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം; മുതലപ്പൊഴിയില്‍ സംഘര്‍ഷം
സംഘടിച്ചെത്തിയ നാട്ടുകാര്‍ ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു.

തിരുവനന്തപുരം | ഡ്രഡ്ജിങ് നടത്താത്തതില്‍ മുതലപ്പൊഴിയില്‍ സംഘര്‍ഷം. വിഷയത്തില്‍ നാട്ടുകാര്‍ ഉയര്‍ത്തിയ പ്രതിഷേധമാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്.
സംഘടിച്ചെത്തിയ നാട്ടുകാര്‍ ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരുമായി നാട്ടുകാര്‍ ഏറ്റുമുട്ടി.
സംഘര്‍ഷത്തിനിടെ ഓഫീസിന്റെ ജനാല അടിച്ചുതകര്‍ത്തയാളെ പോലീസ് പിടികൂടി. ഇതോടെ പോലീസിനു നേരെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞടുത്തു. സ്ഥിതിഗതികള്‍ പിന്നീട് നിയന്ത്രണവിധേയമാpoiceയി.
---- facebook comment plugin here -----