National
മദ്യ കുംഭകോണ കേസ്: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്
തമിഴ്നാട്ടില്‍ അദാനിക്ക് വേണ്ടി മരങ്ങള്‍ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതിന് പിന്നാലെയാണ് റെയ്ഡെന്ന് അദ്ദേഹം പ്രതികരിച്ചു

ന്യൂഡല്‍ഹി| ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്. റായ്പൂരിലെ ഭിലായിലെ വസതിയിലാണ് പരിശോധന. ഇന്ന് നിയമസഭയില്‍ തമിഴ്നാട്ടില്‍ അദാനിക്ക് വേണ്ടി മരങ്ങള്‍ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ഭൂപേഷ് ബാഗേലിന്റെ മകന് എതിരായ മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയ്ഡിന് പിന്നാലെ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഭൂപേഷിന്റെ മകന്‍ ചൈതന്യ ബാഗേലിന്റെ വീട്ടില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സമാനമായ പരിശോധന നടത്തിയിരുന്നു. മദ്യ കുംഭകോണ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ചൈതന്യ ബാഗേലാണെന്ന് സംശയിക്കുന്നതായി ഇഡി നേരത്തെ പറഞ്ഞിരുന്നു.