Techno
ലാവ അഗ്‌നി 2 5ജി ഇന്ത്യന്‍ വിപണിയിലെത്തി
21,999 രൂപയാണ് ഫോണിന്റെ വില.

ന്യൂഡല്‍ഹി| ലാവ അഗ്‌നി 2 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകളോടെയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 21,999 രൂപയാണ് ഫോണിന്റെ വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി കമ്പനി എല്ലാ പ്രധാന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും 2,000 രൂപയുടെ ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഇതിലൂടെ ഫോണ്‍ 19,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഫോണ്‍ ഒരു നിറത്തില്‍ മാത്രമേ ലഭ്യമാവുകയുള്ളു. മെയ് 24 മുതല്‍ ആമസോണ്‍ വഴി ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.
ലാവ അഗ്‌നി 2 5ജി സ്മാര്‍ട്ട്ഫോണിനൊപ്പം അഗ്‌നി മിത്ര സര്‍വ്വീസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സേവനത്തിന്റെ ഭാഗമായി ലാവ അഗ്‌നി 2 5ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് കമ്പനി വീട്ടില്‍ സൗജന്യ റീപ്ലേസ്മെന്റ് നല്‍കുന്നു.
ലാവ അഗ്‌നി 2 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.78 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്പ്ലേയ്ക്ക് 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റുണ്ട്. ലാവ അഗ്‌നി 2 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7050 ചിപ്സെറ്റിന്റെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ലാവ അഗ്‌നി 2 5ജി സ്മാര്‍ട്ട്ഫോണിലുള്ളത്. ഈ സ്മാര്‍ട്ട്ഫോണ്‍ ആന്‍ഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഫോണിന് 66ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,700 എംഎഎച്ച് ബാറ്ററിയുണ്ട്.