Saudi Arabia
മണ്ണിടിച്ചിൽ; അഖബത്ത് അൽ സമ റോഡ് താത്കാലികമായി അടച്ചു
നിരവധി വാഹനങ്ങളാണ് കുരുക്കിലകപ്പെട്ടത്.

അബഹ | അബഹയെയും റിജാൽ അൽമയെയും ബന്ധിപ്പിക്കുന്ന അഖബത്ത് അൽ സമ റോഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു. മഴയെ തുടർന്ന് മണ്ണുും കല്ലും റോഡിലേക്ക് ഒലിച്ചിറങ്ങിയതിനാൽ നിരവധി വാഹനങ്ങളാണ് കുരുക്കിലകപ്പെട്ടത്.
ചുരം പ്രദേശമായതിനാൽ വാഹനങ്ങളുടെ നീണ്ട നിരയായാണ് കാണപ്പെട്ടത്. അധികൃതർ അൽസമ റോഡ് താത്കാലികമായി അടച്ചു. നേരത്തേ ശാർ അഖബ റോഡ് അറ്റകുറ്റപ്പണികൾക്കായി നാല് മാസത്തേക്ക് അടച്ചതിനാൽ വാഹന ഗതാഗതം അഖബ അൽ സമ വഴിയായിരുന്നു.
പ്രദേശത്തെ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും അപകട സാഹചര്യങ്ങളിൽ യാത്ര ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റോഡിലെ കല്ലുകൾ നീക്കം ചെയ്ത് ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
---- facebook comment plugin here -----