Connect with us

Kerala

ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല; സര്‍ക്കാറുമായി നിസ്സഹകരണത്തിന് ഫിലിം ചേംബര്‍

സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ പ്രദര്‍ശനത്തിന് നല്‍കേണ്ടെന്നാണ് തീരുമാനം. കെ എസ് എഫ് ഡി സി തിയേറ്ററുകള്‍ ബഹിഷ്‌കരിക്കുന്നത് തുടക്കം മാത്രം.

Published

|

Last Updated

കൊച്ചി | സര്‍ക്കാര്‍ മുമ്പാകെ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി കേരള ഫിലിം ചേംബര്‍. ജി എസ് ടിക്കു പുറമെ വിനോദ നികുതി പിന്‍വലിക്കണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തതിലാണ് പ്രതിഷേധം. വൈദ്യുതി നിരക്കില്‍ പ്രത്യേക താരിഫ് അനുവദിക്കണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചിരുന്നു.

സിനിമാ മേഖലയില്‍ നിസ്സഹകരണത്തിനാണ് സംഘടനയുടെ നീക്കം. സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ പ്രദര്‍ശനത്തിന് നല്‍കേണ്ടെന്നാണ് തീരുമാനം. കെ എസ് എഫ് ഡി സി തിയേറ്ററുകള്‍ ബഹിഷ്‌കരിക്കുന്നത് തുടക്കം മാത്രമാണെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. ജനുവരി മുതല്‍ സര്‍ക്കാരുമായി യാതൊരു സഹകരണവുമില്ലെന്നും ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിനിമ വ്യവസായത്തില്‍ നിന്ന് നികുതിയിനത്തില്‍ വലിയ വരുമാനം ലഭിച്ചിട്ടും സര്‍ക്കാരില്‍ നിന്ന് മേഖലക്ക് അനുകൂലമായ നടപടികളൊന്നുമുണ്ടാവില്ലെന്ന് അനില്‍ തോമസ് പറഞ്ഞു.

പത്ത് വര്‍ഷമായി സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഇതുവരെ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഫിലിം ചേംബര്‍ ആരോപിക്കുന്നു.

 

Latest