Kerala
ഒളിക്യാമറവച്ച് ജീവനക്കാരിയുടെ ദൃശ്യം പകര്‍ത്തിയ ലാബ് നടത്തിപ്പുകാരന്‍ പിടിയില്‍
താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബില്‍ ഉടമയുടെ സഹോദരന്‍ അസ്‌ലമാണ് പിടിയിലായത്

കോഴിക്കോട് | കുറ്റ്യാടിയിലെ സ്വകാര്യ ലാബില്‍ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നടത്തിപ്പുകാരന്‍ പിടിയില്‍. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബില്‍ ഉടമയുടെ സഹോദരന്‍ അസ്‌ലമാണ് പിടിയിലായത്.
രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയില്‍ കയറിയപ്പോഴാണ് ഒളിച്ചു വെച്ച മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്തിയ ശേഷം കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
---- facebook comment plugin here -----