Connect with us

pravasi shelter

പ്രവാസികൾക്ക് കുവൈത്ത് അഭയകേന്ദ്രം ഒരുക്കുന്നു

അന്തേവാസികൾക്ക് നിയമ പരിരക്ഷയും ആരോഗ്യ പരിചരണവും നൽകുന്ന സ്ത്രീകൾക്കുള്ള സെന്ററിന് സമാനമായാണ് പ്രവാസി പുരുഷന്മാർക്കും അഭയ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ പ്രവാസികളായ പുരുഷന്മാർക്ക് അഭയ കേന്ദ്രം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ മുബാറക് അൽ ജാഫർ പറഞ്ഞു. അന്തേവാസികൾക്ക് നിയമ പരിരക്ഷയും ആരോഗ്യ പരിചരണവും നൽകുന്ന സ്ത്രീകൾക്കുള്ള സെന്ററിന് സമാനമായാണ് പ്രവാസി പുരുഷന്മാർക്കും അഭയ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് അതോറിറ്റിയുടെ എല്ലാ തീരുമാനങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും കരാറുകൾക്കും അനുസൃതമായി തൊഴിലാളികൾക്ക് ഫലപ്രദമായ സംരക്ഷണം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് അവരുടെ സാമ്പത്തിക അവകാശങ്ങൾ അല്ലെങ്കിൽ ഒരു തൊഴിലുടമയിൽ നിന്ന് മാറാനുള്ള അവരുടെ അവകാശം സംബന്ധിച്ച് അതോറിറ്റി തീരുമാനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ വർഷം ഒളിച്ചോടിയ റിപ്പോർട്ടുകൾ, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കൽ, തൊഴിൽബന്ധം തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ വീണ്ടെടുക്കൽ തുടങ്ങി 36,598 തൊഴിൽ പരാതികളിൽ അന്വേഷണം നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----

Latest