Connect with us

Kuwait

അപകടപരമായ ജോലികളിൽ സ്ത്രീകളെ നിയമിക്കുന്നതിന് വിലക്കുണ്ടെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി

സ്ത്രീത്വത്തെ ചൂഷണം ചെയ്യുന്ന തരത്തിൽ സ്ത്രീകളെ ജോലികളിൽ നിയോഗിക്കാൻ പാടുള്ളതല്ല.

Published

|

Last Updated

കുവൈത്ത് സിറ്റി |നിയമപരമായ സംരക്ഷണം നൽകി അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനുള്ള കുവൈത്തിന്റെ താത്പര്യം ഊന്നിപ്പറഞ്ഞ് മാൻപവർ അതോറിറ്റി. ഇക്കാര്യം കുവൈത്ത് തൊഴിൽ നിയമത്തിൽ ഉൾപെടുത്തിയിട്ടുണ്ടെന്നും ആർട്ടിക്കിൾ 23 പ്രകാരം സ്ത്രീകളെ അപകടകരമോ കഠിനമോ ദോഷകരമോ ആയ ജോലികളിൽ നിയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

സദാചാരത്തിന് വിരുദ്ധമായ ജോലികളിൽ സ്ത്രീകളെ നിയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പൊതു സദാചാരത്തിനു നിരക്കാത്ത രീതിയിൽ അവരുടെ സ്ത്രീത്വത്തെ ചൂഷണം ചെയ്യുന്ന തരത്തിൽ സ്ത്രീകളെ ജോലികളിൽ നിയോഗിക്കാൻ പാടുള്ളതല്ല. അത്തരം ഇടങ്ങളിൽ പുരുഷന്മാരുടെ സേവനം ഉറപ്പാക്കുകയാണ് വേണ്ടത്.

അതേസമയം തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തതോടെ അതോറിറ്റി ശില്പശാലയും സംഘടിപ്പിച്ചു.

ഇബ്രാഹിം വെണ്ണിയോട്