Kerala
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ തുടര്‍ നടപടികള്‍ക്കു നീക്കം തുടങ്ങി
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ഉത്തര മേഖല ഐ ജി രാജ്പാല്‍ മീണ തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജിയോട് ആവശ്യപ്പെട്ടു

തൃശൂര്‍ | കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ നടപടിയുമായി സര്‍ക്കാര്‍. ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള നാല് പേര്‍ക്കെതിരെയും ശക്തമായ തുടര്‍ നടപടികള്‍ക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ഉത്തര മേഖല ഐ ജി രാജ്പാല്‍ മീണ തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജിയോട് ആവശ്യപ്പെട്ടു. കേസില്‍ പുനരന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പുനപരിശോധിക്കാനാണ് നീക്കം.
മര്‍ദിച്ച ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നു പുറത്താക്കണമെന്നാണ് സുജിത്തും കോണ്‍ഗ്രസ് പാര്‍ട്ടിയും ആവശ്യപ്പെടുന്നത്. പോലീസ് മര്‍ദനത്തിന് എതിരായ വികാരം ഉയര്‍ത്താന്‍ കെ പി സി സി സമര പരിപാടികള്‍ നടത്തിവരികയാണ്. തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ കസ്റ്റഡിമര്‍ദ്ദനം, പോലീസ് രാജ് എന്നിവ പ്രധാന വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്റ് ചെയ്തതോടെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ ആളില്ലാത്തതിനാല്‍ ഈ വിഷയം ഏറ്റെടത്തു വലിയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഇതുവരെ ഉണ്ടായിട്ടുള്ള കസ്‌ററഡി മര്‍ദനങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും ഇത്തരം സി സി ടി വി ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.