Kozhikode
കോഴിക്കോട്ട് അത്തര്‍ പാക്കിംഗ് യൂനിറ്റില്‍ തീപ്പിടിത്തം; അഗ്നിശമന സേനയെത്തി അണച്ചു

കോഴിക്കോട് | കോഴിക്കോട് വെള്ളിപറമ്പ് കീഴ്മാട് അത്തര്‍ പാക്കിംഗ് യൂനിറ്റില്‍ തീപ്പിടിത്തം. അഗ്നിശമന സേനയെത്തി തീയണച്ചു. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാക്കിംഗ് യൂനിറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ അത്തര്‍ കുപ്പികളും ജനല്‍ച്ചില്ലുകളും പൊട്ടിത്തെറിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
സമീപത്തെ വീട്ടമ്മയാണ് കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്താകെ അത്തറിന്റെ ഗന്ധം വ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----