Connect with us

Kerala

കോഴിക്കോട് മെഡിക്കല്‍കോളജ് ഐസിയു പീഡനകേസ്; അഞ്ച് വനിത ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം

അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തിയതിന്റെയും പേരില്‍ അച്ചടക്ക നടപടി പ്രകാരമാണ് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍കോളജിലെ ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തിയതിന്റെയും പേരില്‍ അച്ചടക്ക നടപടി പ്രകാരം അഞ്ച് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം. കേസില്‍ ഷൈമ, ഷനൂജ, പ്രസീത, ഷൈനി, ആസ്യ എന്നീ ജീവനക്കാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പിന്നീട് സസ്പെന്‍ഷന്‍ റദ്ദ്ചെയ്ത് അഞ്ച് പേരെയും തിരിച്ചെടുത്തിരുന്നു. ഈ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെ തിരിച്ചെടുക്കല്‍ റദ്ദ് ചെയ്യുകയായിരുന്നു. ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂരിലേക്കും, ഷൈനി, ആസ്യ എന്നിവരെ കോട്ടയത്തേക്കുമാണ് നിലവില്‍ സ്ഥലം മാറ്റിയിരിക്കുന്നത് .