Kerala
കൂടത്തായി കൂട്ടക്കൊലപാതകം: കുറ്റവിമുക്തയാക്കണമെന്ന് ജോളി; ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു
തനിക്കെതിരെ തെളിവില്ലെന്നും വിചാരണ നിര്‍ത്തിവെക്കണമെന്നും ജോളി ഹരജില്‍ പറയുന്നു

ന്യൂഡല്‍ഹി | കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ കുറ്റവിമുക്തയാക്കണമെന്ന മുഖ്യ പ്രതി ജോളിയുടെ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. മൂന്നാഴ്ച്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും. കേസില്‍ തെളിവില്ലാത്തതിനാല്‍ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോളി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
തനിക്കെതിരെ തെളിവില്ലെന്നും വിചാരണ നിര്‍ത്തിവെക്കണമെന്നും ജോളി ഹരജില്‍ പറയുന്നു.അഡ്വ. സച്ചിന്‍ പവഹയാണ് ജോളിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ് എന്നിവരുള്‍പ്പെടെ പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിലായത്.2019 ലാണ് കൂട്ടകൊലപാതകം പുറത്തറിയുന്നത്. 2002 മുതല്‍ 2016 വരെ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സയനൈഡ് ഉള്ളില്‍ ചെന്നാണ് കുടുംബാംഗങ്ങള്‍ മരിച്ചതെന്നും ഇതിന് പിന്നില്‍ ജോളിയാണെന്നുമാണ് കേസ്