Connect with us

From the print

കെ എം ബഷീര്‍ കൊലപാതകം: പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി ശ്രീറാം; പോലീസ് റിപോര്‍ട്ട് ഹാജരാക്കാന്‍ കോടതി

വാദം കേള്‍ക്കാനായി ഈ മാസം 27 ലേക്ക് മാറ്റി.

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി ഹരജി ഫയല്‍ ചെയ്തു. ഹരജിയില്‍ പോലീസ് റിപോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിട്ട കോടതി വാദം കേള്‍ക്കാനായി ഈ മാസം 27 ലേക്ക് മാറ്റി.

നിലവില്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. വഞ്ചിയൂര്‍ കോടതി സമുച്ചയത്തിലെ ഒന്നാം നിലയിലെ കോടതിയില്‍ നിന്നും താഴത്തെ നിലയിലെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള കോടതി മാറ്റ ( ട്രാന്‍സ്ഫര്‍ പെറ്റീഷന്‍) ഹരജിയില്‍ കോടതി മാറ്റവും അനുവദിച്ചു.

പ്രതിഭാഗം അഡ്വ. ബി രാമന്‍പിള്ളക്ക് ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണിപ്പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ താഴത്തെ നിലയിലുള്ള അഡീഷനല്‍ ജില്ലാ കോടതിയിലേക്ക് മാറ്റം വേണമെന്ന പ്രതിയുടെ ട്രാന്‍സ്ഫര്‍ ഒ പി കോടതിമാറ്റ ഹരജി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ് നസീറ അനുവദിക്കുകയായിരുന്നു. ട്രാന്‍സ്ഫര്‍ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സാക്ഷി വിസ്താരം വിചാരണ കോടതി നിര്‍ത്തിവെച്ചിരുന്നു.

 

Latest