Connect with us

Ongoing News

ഇന്ത്യന്‍ ഫുട്‌ബോളിനെ ഇനി ഖാലിദ് ജമീല്‍ പരിശീലിപ്പിക്കും; പ്രഖ്യാപനവുമായി എ ഐ എഫ് എഫ്

നേരത്തെ, ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും പരിശീലകനായിരുന്ന ഖാലിദ് 2017ല്‍ ഐലീഗ് ജേതാക്കളായ ഐസ്വാള്‍ എഫ് സി ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ഫുട്ബോളിന് ഇനി പുതിയ പരിശീലകന്‍. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ജംഷഡ്പുര്‍ എഫ് സിയുടെ പരിശീലകനായ ഖാലിദ് ജമീലാണ് ദേശീയ ടീമിനെ പരിശീലിപ്പിക്കുക. എ ഐ എഫ് എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് 48കാരനായ ഖാലിദിനെ കോച്ചായി തിരഞ്ഞെടുത്തത്. ഇംഗ്ലീഷ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈയ്ന്‍, സ്ലൊവാക്യയുടെ സ്റ്റെഫാന്‍ തര്‍കോവിച്ച് എന്നിവര്‍കൂടി ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്നായിരുന്നു തിരഞ്ഞെടുപ്പ്.

നേരത്തെ, ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും പരിശീലകനായിരുന്ന ഖാലിദ് 2017ല്‍ ഐലീഗ് ജേതാക്കളായ ഐസ്വാള്‍ എഫ് സി ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവിലെ കോച്ച് മനോലോ മാര്‍ക്വസ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ തേടേണ്ടിവന്നത്. 170ലധികം അപേക്ഷയാണ് പരിശീലക പദവിയിലേക്ക് ലഭിച്ചത്. ഫിഫ റാങ്കിങില്‍ 133-ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളത്.

Latest