Connect with us

Ongoing News

കേരള മുസ്ലിം ജമാഅത്ത് സോൺ മീലാദ് റാലികൾ നാളെ

തിരുവസന്തം 1500

Published

|

Last Updated

 മലപ്പുറം | തിരുവസന്തം 1500 മീലാദ് ക്യാമ്പയിൻ ഭാഗമായി ജില്ലയിലെ 23 കേന്ദ്രങ്ങളിൽ നാളെ കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ മീലാദ് സന്ദേശ റാലികൾ നടക്കും. പ്രസ്ഥാന കുടുംബത്തിലെ ആയിരകണക്കിന് പ്രവർത്തകർ അണിനിരക്കും.
ജില്ലാ പ്രസിഡൻ്റ്  കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി,  ജനറൽ സെക്രട്ടറി ഊരകം അബ്ദുർറഹ്മാൻ സഖാഫി, മുഹമ്മദ് ഹാജി മൂന്നിയൂർ, ബശീർ ഹാജി പടിക്കൽ, അലവിക്കുട്ടി ഫൈസി എടക്കര, ബശീർ ചെല്ലക്കൊടി,  ജമാൽ കരുളായി,  സയ്യിദ് കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, കെ ടി ത്വാഹിർ സഖാഫി,  പി  കെ എം സഖാഫി ഇരിങ്ങല്ലൂർ,  പി എസ്  കെ ദാരിമി എടയൂർ, സി കെ യു മൗലവി മോങ്ങം, യുസുഫ് ബാഖവി മാറഞ്ചേരി, അലിയർ ഹാജി കക്കാട് വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകും.

Latest