Connect with us

Kerala

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കര്‍ഷക സംഗമം നാളെ മലപ്പുറത്ത്

രാവിലെ ഒമ്പതരക്ക് മലപ്പുറം എടരിക്കോട് താജുല്‍ ഉലമ ടവറില്‍ കേരള കൃഷി വകുപ്പു മന്ത്രി പി പ്രസാദ് സംഗമം ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട് | സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കര്‍ഷക സംഗമം നാളെ (ഒക്ടോ: 01, ബുധന്‍) നടക്കും. രാവിലെ ഒമ്പതരക്ക് മലപ്പുറം എടരിക്കോട് താജുല്‍ ഉലമ ടവറില്‍ കേരള കൃഷി വകുപ്പു മന്ത്രി പി പ്രസാദ് സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കായിക-വഖ്ഫ്-ഹജ്ജ് മന്ത്രി വി അബ്ദുറഹ്മാന്‍ മുഖ്യാഥിതിയായിരിക്കും. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച കര്‍ഷകരിലൂടെ വിഷരഹിത ഭക്ഷണരീതി വ്യാപിപ്പിക്കുന്നതിനും സംഗമത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. കൃഷി ഒരു സംസ്‌കാരമായി കാണുക, വിഷരഹിത ഭക്ഷണരീതി എല്ലാവരിലേക്കുമെത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രസ്ഥാനം നേരത്തെ തുടക്കമിട്ട ‘എന്റെ അടുക്കളത്തോട്ടം’ പദ്ധതിയുടെ തുടര്‍ച്ചയാണ് സംസ്ഥാന തലത്തിലുള്ള കര്‍ഷകരുടെ സംഗമം. അഞ്ചുവര്‍ഷം കൊണ്ട് ഒരു ലക്ഷം ആളുകളെ സമഗ്രപരിശീലനം വഴി മികച്ച കര്‍ഷകരാക്കി മാറ്റുക എന്നതും സംഘടന ലക്ഷ്യമിടുന്നുണ്ട്. കാര്‍ഷിക രംഗത്തെ വിദഗ്ധരാണ് ഈ പദ്ധതികള്‍ക്ക് പരിശീലനം നല്‍കുക. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും.

സംഗമത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, സി പി ഐ ജില്ലാ സെക്രട്ടറി കൃഷ്ണദാസ്, സി പി എം ജില്ലാ സെക്രട്ടറി ജയന്‍, കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ജോയ്, കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റുമാരായ സി മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി പങ്കെടുക്കും.

 

Latest