Connect with us

LOCAL BODY ELECTIN 2025

നാടിന്റെ വികസനം ചർച്ചയാക്കി കേരള മുസ്‍ലിം ജമാഅത്ത് സ്ഥാനാർഥി സംഗമം

ഗ്രാമസ്വരാജ്, പഞ്ചായത്തീരാജ് ആശയങ്ങൾ മുൻനിർത്തി നാടിന്റെ സമഗ്ര വികസനം സംഗമത്തിൽ ചർച്ചയായി.

Published

|

Last Updated

പുളിക്കൽ | നാടാകെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ, ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പറവൂരിൽ കേരള മുസ്‍ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റി നടത്തിയ സ്ഥാനാർഥി സംഗമം വ്യത്യസ്തമായി. വിവിധ പാർട്ടി നേതാക്കളും സ്ഥാനാർഥികളും പരിപാടിയിൽ പങ്കെടുത്തു. ചെറുകാവ് ഗ്രാമ പഞ്ചായത്തിലെ പറവൂർ എട്ടാം വാർഡ് കേന്ദ്രീകരിച്ചായിരുന്നു പരിപാടി.

ഗ്രാമസ്വരാജ്, പഞ്ചായത്തീരാജ് ആശയങ്ങൾ മുൻനിർത്തി നാടിന്റെ സമഗ്ര വികസനം സംഗമത്തിൽ ചർച്ചയായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമുള്ള വാഗ്ദാനപ്പെരുമഴക്കപ്പുറം, പാർട്ടികളും സ്ഥാനാർഥികളും അവരവരുടെ വികസന കാഴ്ചപ്പാടുകൾ ജനസമക്ഷം സമർപ്പിച്ചു. വോട്ട് രാഷ്ട്രീയത്തിനപ്പുറം വികസന രാഷ്ട്രീയത്തിൽ പാർട്ടികളും ജനങ്ങളും കക്ഷിഭേദമന്യേ നാടിനുവേണ്ടി ഒന്നിച്ചുനിൽക്കണമെന്ന ശക്തമായ സന്ദേശമാണ് ഈ സംഗമം മുന്നോട്ട് വെച്ചത്.

പറവൂർ അങ്ങാടിയിൽ നടന്ന സ്ഥാനാർഥി സംഗമത്തിൽ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂർ മോഡറേറ്ററായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ അബ്ദുൽ കരീം (ലീഗ്), പി വി സുശീൽ കുമാർ (സി പി ഐ എം), എ കെ ശാനിദ് (കോൺ.), എം ചന്ദ്രൻ (ബി ജെ പി), ത്രിതല പഞ്ചായത്ത് സ്ഥാനാർഥികളായ ജൈസൽ എളമരം, പി കെ സി അബ്ദുറഹ്മാൻ, ജംഷീദലി, ബിജേഷ് കൊട്ടാരത്തിൽ, മഹ്ബൂബ് എറിയാട്ട്, ആഷിഖ് പുത്തൂപാടം, സുബ്രഹ്മണ്യൻ വാളപ്പുറത്ത് എന്നിവർ സംബന്ധിച്ചു.

സയ്യിദ് അലവി പൂക്കായ തങ്ങൾ പ്രാർഥന നടത്തി. കെ അബ്ദുൽ കരീം സ്വാഗതവും എം മുഹമ്മദ് ശഫീഖ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest