wild elephant attack
കാട്ടാന ബസ്സിനുനേരെ പാഞ്ഞടുത്തു; മനസ്സാന്നിധ്യം വിടാതെ ഡ്രൈവര്‍
കാട്ടാന ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസിനോടു തൊട്ടുരുമി നിന്ന ശേഷം തിരികെ കാട്ടിലേക്ക് കയറി
പത്തനംതിട്ട | കെ എസ് ആര്‍ ടി സി ബസിനു നേര്‍ക്ക് പാഞ്ഞടുത്ത് കാട്ടാന. ഗവി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തപ്പോള്‍ മനസാന്നിധ്യം കൈവിടാതെ ഡ്രൈവര്‍ ബസ് അതിവേഗം പിന്നിലേക്കു ഓടിച്ച് മാറി. പാഞ്ഞെത്തിയ കാട്ടാന ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസിനോടു തൊട്ടുരുമി നിന്ന ശേഷം തിരികെ കാട്ടിലേക്ക് കയറി.
പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് രാവിലെ 6.25 ന് പുറപ്പെട്ട് ഗവി വഴി കുമളിക്കു പോയ ബസ് തിരികെ വരുന്നതിനിടെ ഐ സി ടണല്‍ ചെക്ക് പോസ്റ്റിനു സമീപമാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.
ബസില്‍ 12 യാത്രക്കാര്‍ ഉണ്ടായിരുന്നു. മൂന്ന് തവണ ബസ് മുന്നോട്ടും പിന്നോട്ടും എടുത്തു. ആന കാട്ടിലേക്ക് കയറിയതോടെയാണ് ബസിനു യാത്ര തുടരാനായത്. മുന്‍പും ഈ ബസ് ആനയുടെ മുന്നില്‍പ്പെട്ടിട്ടുണ്ട്.