wild elephant
പുരയിടത്തിലെ കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞു; പ്രതിഷേധവുമായി നാട്ടുകാർ
പുലർച്ചെ മൂന്നിനായിരുന്നു പിടിയാന കിണറ്റിൽ വീണത്.

എറണാകുളം | കോടനാട് ജനവാസകേന്ദ്രത്തിലെ കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞു. നെടുമ്പാറ താണിപ്പാറയിൽ മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് പിടിയാന വീണത്. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
സംഭവമറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. മലയാറ്റൂർ ഡി എഫ് ഒ വരാതെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ജനങ്ങൾ. ഏറെ നേരത്തെ പ്രതിഷേധത്തിനൊടുവിലാണ് ആനയെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.
ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടനാകളെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കോടനാട്. സ്ഥലം എം എൽ എ ബെന്നി ബെഹ്നാൻ സ്ഥലം സന്ദർശിച്ചു.
---- facebook comment plugin here -----