karuvannur bank case
കരുവന്നൂര്‍ തട്ടിപ്പ്; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്
തട്ടിപ്പിന് പിന്നില്‍ ജീവനക്കാര്‍ മാത്രമല്ല: ഉന്നത ഗൂഢാലോചനയുണ്ട്

തിരുവനന്തപുരം | കരുവന്നൂര്‍ സഹകരണബേങ്ക് തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. 300 കോടിയുടെ ബേങ്ക് തട്ടിപ്പിനു പിന്നില്‍ ജീവനക്കാര്‍ മാത്രമല്ല ഉന്നതതല ഗൂഢാലോചയുമുണ്ട്. സംസ്ഥാന ഏജന്‍സികളുടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ഈ സാഹചര്യത്തില്‍ കേസ് സി ബി ഐക്ക് വിടുന്നതാണ് ഉചതിമെന്ന് കത്തില്‍ പറയുന്നു.
സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണക്കും. നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം രൂപവരെയേ പിന്‍വലിക്കാന്‍ കഴിയുന്നുള്ളൂ. ഈ പരിധി പിന്‍വലിക്കണം. കൂടാതെ നിക്ഷേപിക്കുന്ന തുകക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കണം. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും കത്തില്‍ പറയുന്നു.