From the print
ഉള്ളാൾ ഉറൂസിന് മൂന്ന് കോടി അനുവദിച്ച് കർണാടക സർക്കാർ
മംഗളൂരു എം എൽ എയും നിയമസഭാ സ്പീക്കറുമായ യു ടി ഖാദറിന്റെ അഭ്യർഥനയെ തുടർന്നാണ് ഗ്രാൻ് അനുവദിച്ചതെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു.

മംഗളൂരു | ഉള്ളാൾ ദർഗ ഉറൂസിന് കർണാടക സർക്കാർ മൂന്ന് കോടി രൂപ ഗ്രാന്റ്അനുവദിച്ചു. ദർഗ സന്ദർശിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്.
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. തന്റെ സംഭാവനയായി ഉറൂസിന്റെ അവസാന ദിവസത്തിലെ അന്നദാനത്തിന് 50 ആടുകളെ നൽകുമെന്ന് ശിവകുമാർ പറഞ്ഞു.
മംഗളൂരു എം എൽ എയും നിയമസഭാ സ്പീക്കറുമായ യു ടി ഖാദറിന്റെ അഭ്യർഥനയെ തുടർന്നാണ് ഗ്രാൻ് അനുവദിച്ചതെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. സൈനികരുടെ സുരക്ഷക്കും സൈനിക പ്രവർത്തനങ്ങളിലെ വിജയത്തിനും വേണ്ടി രാജ്യത്തുടനീളമുള്ള മുസ്്ലിംകൾ നടത്തിയ വെള്ളിയാഴ്ച പ്രാർഥനകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. യു ടി ഖാദർ, പുത്തുർ എം എൽ എ അശോക് കുമാർ റൈ, മഞ്ജുനാഥ് ഭണ്ഡാരി, കോൺഗ്രസ്സ് നേതാക്കളായ മിഥുൻ റൈ, രക്ഷിത് ശിവറാം, ഇനായത്ത് അലി തുടങ്ങിയവർ പങ്കെടുത്തു. ദർഗ പ്രസിഡന്റ്ഹനീഫ് ഹാജി സ്വാഗതം പറഞ്ഞു.