Kerala
കണ്ടല ബേങ്ക് കള്ളപ്പണ കേസ്; ഭാസുരാംഗന്റെ മകന്‍ ജാമ്യ ഹരജി നല്‍കി
തനിക്കെതിരെ ഇ ഡിക്ക് തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതി ചേര്‍ക്കുകയായിരുന്നുവെന്നുമാണ് അഖില്‍ ജാമ്യ ഹരജിയില്‍ പറയുന്നത്.

കൊച്ചി | കണ്ടല ബേങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡ് പ്രതിയും മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെ മകനുമായ അഖില്‍ ജിത്ത് ജാമ്യ ഹരജി നല്‍കി. കൊച്ചിയിലെ പിഎംഎല്‍എ കോടതിയിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത് . തനിക്കെതിരെ ഇ ഡിക്ക് തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതി ചേര്‍ക്കുകയായിരുന്നുവെന്നുമാണ് അഖില്‍ ജാമ്യ ഹരജിയില്‍ പറയുന്നത്.
ബേങ്കില്‍ നിന്ന് നിയമപരമായ ലോണ്‍ എടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഭരണസമിതി നടത്തിയ ക്രമക്കേടില്‍ തനിക്ക് പങ്കില്ലെന്നും ഹരജിയില്‍ അഖില്‍ വ്യക്തമാക്കുന്നു. നവംബര്‍ 21 നാണ് അഖില്‍ ജിത്തിനെയും ഭാസുരാംഗനെയും ഇ ഡി അറസ്റ്റ് ചെയ്തതത്
---- facebook comment plugin here -----