Connect with us

National

ജമ്മുകശ്മീര്‍ ഭീകരാക്രമണം; ഇന്റലിജന്‍സ് ബ്യൂറോ ഇന്ന് യോഗം ചേരും

രണ്ടാഴ്ചക്കിടെ പതിനൊന്ന് സാധാരണക്കാരാണ് ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കശ്മീരില്‍ നടക്കുന്ന തുടര്‍ച്ചയായ ഭീകരാക്രമണത്തെക്കുറിച്ച് ഇന്ന് ചേരുന്ന ഇന്റലിജന്‍സ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. രണ്ടാഴ്ചക്കിടെ പതിനൊന്ന് സാധാരണക്കാരാണ് ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സുരക്ഷാസേന ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ മാറ്റണമെന്ന നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ അറിയിച്ചു. എന്നാല്‍ ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പലയിടങ്ങളിലും തൊഴിലാളികളെ പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

ഇന്നലെ രണ്ട് ബീഹാര്‍ സ്വദേശികളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജമ്മു കശ്മീര്‍ ലെഫ്റ്റ് ഗവര്‍ണറുമായി സംസാരിച്ചു. അതേസമയം, പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്.

 

---- facebook comment plugin here -----

Latest