Kerala
ഐ പി എഫ് മെഡിക്കോണ്‍; മെഡിക്കല്‍ പ്രൊഫഷണല്‍ സംഗമത്തിന് നാളെ വൈത്തിരിയില്‍ തുടക്കം
വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഭാഗങ്ങളിലെ പ്രൊഫഷണലുകളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്

വൈത്തിരി | സാമൂഹിക പരിചരണത്തിനായി സ്വയം പരിചരിക്കുക (self care for social care) എന്ന തലക്കെട്ടില്‍ ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍സ് ഫോറം (ഐപിഎഫ്) ആറാമത് എഡിഷന്‍ മെഡിക്കോണ്‍ ശനി, ഞായര്‍ ദിവസങ്ങളിലായി വയനാട് വൈത്തിരിയില്‍ നടക്കും.
വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഭാഗങ്ങളിലെ പ്രൊഫഷണലുകളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളുടെയും കുടുംബങ്ങളുടെയും സമഗ്രമായ ഒരു ഒത്തുചേരലിനൊപ്പം വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും ഇതോടൊപ്പം നടക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള മെഡിക്കല്‍ പ്രൊഫഷണലുകളും അവരുടെ കുടുംബവും ഉള്‍പ്പെടെ നാന്നൂറോളം പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. നാല് മണിക്ക് Healing Trough Connections (ബന്ധങ്ങളിലൂടെ രോഗശാന്തി ) എന്ന വിഷയത്തില്‍ ഡോ. ഇ എന്‍ അബ്ദുല്‍ ലത്തീഫ് (കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രൊഫസര്‍) സംവദിക്കും.
വൈകുന്നേരം 7 മണിക്ക് ROOTS OF THE SOUL (ആത്മാവിന്റെ വേരുകള്‍) എന്ന വിഷയത്തില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ എന്‍ എം സ്വാദിഖ് സഖാഫി സംസാരിക്കും. തുടര്‍ന്ന് പ്രവാചക പ്രകീര്‍ത്തന ആസ്വാദന സദസ് നടക്കും.
ഞായറാഴ്ച രാവിലെ ആറ് മണിക്ക് നടക്കുന്ന ദൗറക്ക് ഫാളില്‍ നൂറാനി നേതൃത്വം നല്‍കും. രാവിലെ 7ന് ഡോ. തന്‍വീര്‍ വി ടി, ഡോ. അബ്ദുല്ലക്കുട്ടി, ഡോ. മുഹമ്മദ് റഫീഖ്, എന്നിവര്‍ പങ്കെടുക്കുന്ന Move to heal; Guided Fitness എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. രാവിലെ 9.30ന് പ്രൊഫഷണലുകളുടെ സാമ്പത്തിക സാക്ഷരത, സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തില്‍ നിഖില്‍ ഗോപാലകൃഷ്ണന്‍ (ഫിനാന്‍ഷ്യല്‍ എജ്യുക്കേറ്റര്‍) സംസാരിക്കും. 10.30ന് പ്രമുഖ ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ. പി എന്‍ സുരേഷ്‌കുമാര്‍ Heatful Homes, mindful living എന്ന വിഷയത്തില്‍ സംവദിക്കും. 11.30ന് ഡോ. ഫൈസല്‍ അഹ്സനി ഉളിയില്‍, ടി എ അലി അക്ബര്‍, നിഖില്‍ ഗോപാലകൃഷ്ണന്‍, ഡോ. ശിഹാബുദ്ദീന്‍, ഡോ. ശമീറലി, ഡോ. നൂറുദ്ദീന്‍ റാസി എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷന്‍ നടക്കും. ഐഡിയോളജി ക്ലിനിക്ക്, ഫിനാന്‍സ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ക്ലിനിക്ക്, ഫാതിഹ ക്ലിനിക്ക്, മൈന്‍ഡ് ക്ലിനിക്ക്, ലീഗല്‍ ക്ലിനിക്ക്, ലിറ്റില്‍ ലെജന്‍ഡ് തുടങ്ങി വ്യത്യസ്ത സെഷനുകളും ഒരുക്കിയിട്ടുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള പ്രൊഫഷണലുകളുടെ ഒരു ചലനാത്മക ശൃംഖലയാണ് ഐ പി എഫ്. രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ സംഭാവന ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള, ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ പ്രൊഫഷണലുകളെ വികസിപ്പിക്കുക എന്നതാണ് ഐ പി എഫ് ലക്ഷ്യമിടുന്നത്. വ്യക്തിഗത വളര്‍ച്ചയ്ക്കും സാമൂഹിക വികസനത്തിനും പ്രയോജനപ്പെടുന്ന നെറ്റ്വര്‍ക്കിംഗ്, നൈപുണ്യ വികസനം, കൂട്ടായ സംരംഭങ്ങള്‍ എന്നിവയ്ക്കുള്ള ഒരു വേദിയാണിത്. മെഡിക്കല്‍, എന്‍ജിനിയറിംഗ്, ലോ, സംരംഭകര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, ഐ ടി പ്രൊഫഷണല്‍സ്, ഗവ. ജീവനക്കാര്‍ തുടങ്ങിയ വ്യത്യസ്ത് വിഭാഗങ്ങളുടെ കൂട്ടായ്മയാണിത്