Malappuram
ഐ പി എഫ് സിവിലിയ സമാപിച്ചു
മഞ്ചേരി ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടി ശറഫുദ്ദീൻ കെ എസ് ഉദ്ഘാടനം ചെയ്തു.

മലപ്പുറം | ഇന്റഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം (ഐ പി എഫ് ) മലപ്പുറം ഈസ്റ്റ് റീജ്യൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സെർവെന്റ്സ് കോൺഫറൻസ് സംഘടിപ്പിച്ചു. മഞ്ചേരി ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടി ശറഫുദ്ദീൻ കെ എസ് ഉദ്ഘാടനം ചെയ്തു. അഡ്വ.മമ്മോക്കർ അധ്യക്ഷത വഹിച്ചു.
2021 -22 വർഷത്തെ മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിക്കുകയും 2023 -24 വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവുമായ വിജിലൻസ് എ എസ് ഐ ഹനീഫ് തോട്ടിങ്ങൽതൊടിക്ക് സ്നേഹോപഹാരം സമർപ്പിച്ചു. സേവനത്തിലെ മൗലിക പരിസരം എന്ന വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്കും സേവനത്തിന്റെ ആത്മീയത എന്ന വിഷയം സി കെ എം ഫാറൂഖ് പള്ളിക്കലും അപ്ഡേറ്റ് മികവ് നേടുക എന്ന വിഷയത്തിൽ ഡോ. സുഹൈൽ പാലക്കോടും ക്ലാസെടുത്തു.