Connect with us

Kuwait

ഇന്‍ഷ്വറന്‍സ് പോളിസി: സംയുക്ത ഏകോപന സമിതി രൂപവത്കരിച്ച് കുവൈത്ത്

ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി യൂണിറ്റ് ഡെപ്യൂട്ടി ഹെഡ് അബ്ദുല്ല നബീല്‍ അല്‍ സിനാന്‍ നേതൃത്വം നല്‍കും.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി യൂണിറ്റിന്റെയും സംയുക്ത ഏകോപന സമിതി രൂപവത്കരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ച് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി യൂണിറ്റിനായുള്ള സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി യൂണിറ്റ് ഡെപ്യൂട്ടി ഹെഡ് അബ്ദുല്ല നബീല്‍ അല്‍ സിനാന്‍ ആണ് ഇതിന് നേതൃത്വം നല്‍കുക.

ബ്രിഗേഡിയര്‍ ജനറല്‍ മിശാല്‍ മുരിബദ് അല്‍ മുതൈരി, ബ്രിഗേഡിയര്‍ ജനറല്‍ സാലിം മുഹമ്മദ് അല്‍ അജ്മി, കേണല്‍ തലാല്‍ ഷെബീബ് അല്‍ ശബക്ക്, കേണല്‍ മിശാല്‍ മുഹമ്മദ് അല്‍ താമര്‍, കേണല്‍ ഖാലിദ് അബ്ദുല്ല അല്‍ അദ് വാനി, കേണല്‍ ഭാഷര്‍ ഇബ്രാഹിം ഹാഷിം, കേണല്‍ യൂസഫ് മഹ്ദി അല്‍ ഹദ്ദാദ് എന്നിവരാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധികള്‍. തലാല്‍ മുഹമ്മദ് അല്‍ മുഹറബ്, ജമാല്‍ യുസുഫ് അല്‍ ഹൂലി, ജമാല്‍ മഹമൂദ് അല്‍ ഒമാനി, അഹ്മദ് അബ്ദുറസാഖ് അല്‍ യാസീന്‍, സുലൈമാന്‍ അല്‍ കാന്ദരി, ഈസ ഇമ്രാന്‍ അബ്ദുല്‍ കരീം എന്നിവര്‍ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി യൂണിറ്റിന്റെ പ്രതിനിധികളായിരിക്കും.

നിയമപരവും സാങ്കേതികവുമായ വശങ്ങള്‍ പരിഗണിച്ച് പുതിയ കാര്‍ ഇന്‍ഷ്വറന്‍സ് പോളിസിയുടെ വര്‍ധന താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം നമ്പര്‍ 25/2023ല്‍ അനുശാസിക്കുന്ന പഠനം സമിതി പൂര്‍ത്തിയാക്കുമെന്ന് അധികാരികള്‍ വ്യക്തമാക്കി.