Connect with us

Kerala

ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകള്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി | ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകള്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന വിധിയുമായി ഹൈക്കോടതി. അതീവ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളുടെ പരിധിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരുമെന്നും കോടതി നിരീക്ഷിച്ചു. ഇവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സൂക്ഷ്മതയും വൈദഗ്ധ്യവും വേണമെന്നും ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ അത്യന്തം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇലക്ട്രോണിക് സാമഗ്രികള്‍ സ്വന്തം നിലയില്‍ കയറ്റിറക്ക് നടത്താന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹരജികളിലാണ് ഉത്തരവ്.

ചുമട്ടു തൊഴിലാളി ചട്ടത്തില്‍ അതീവ സൂക്ഷ്മത വേണ്ട വസ്തുക്കളുടെ കയറ്റിറക്ക് സ്ഥാപന ഉടമകകളുടെ ജോലിക്കാര്‍ക്ക് ചെയ്യാം എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം സ്ഥാപനങ്ങളിലെ സൂക്ഷ്മത ആവശ്യമില്ലാത്ത വസ്തുക്കളുടെ കയറ്റിറക്ക് ചുമട്ടു തൊഴിലാളികള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.