Connect with us

International

കാനഡയില്‍ ദിനേശ് പട്‌നായിക്കിനെ ഹൈക്കമ്മീഷണറായി നിയമിച്ച് ഇന്ത്യ

ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഉലഞ്ഞ ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി | കാനഡയില്‍ പുതിയ ഹൈക്കമ്മീഷണറെ നിയമിച്ച് ഇന്ത്യ. ദിനേശ് കെ പട്‌നായിക്കാണ് ഹൈക്കമ്മീഷണര്‍. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവില്‍ സ്‌പെയിനിലെ അംബാസഡറാണ് പട്‌നായിക്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ (ഐ എഫ് എസ്) 1990 ബാച്ച് ഓഫീസറാണ്.

ഒമ്പത് മാസത്തിനു ശേഷമാണ് കാനഡയില്‍ ഇന്ത്യ ഹൈക്കമ്മീഷണറെ നിയമിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഉലഞ്ഞ ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കാനഡയിലെ ഹൈക്കമ്മീഷണറെ ഇന്ത്യ പിന്‍വലിച്ചത്.

കാനഡയിലെ ഖലിസ്ഥാന്‍ ഭീകര പ്രവര്‍ത്തകനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യക്കെതിരെ ട്രൂഡോ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായി.

 

 

 

Latest