Connect with us

International

ഇന്ത്യ, ആഫ്രിക്ക പങ്കാളിത്തം പ്രാദേശിക സമാധാനത്തിന് അത്യന്താപേക്ഷിതം: രാജ്നാഥ് സിംഗ്

ഇന്ത്യയും ആഫ്രിക്കയും സഹസ്രാബ്ദങ്ങളിലുടനീളം സമ്പന്നമായ ഒരു ചരിത്രം പങ്കിടുന്നുവെന്നും അദ്ദേഹം

Published

|

Last Updated

പൂനെ | ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള സഹകരണം സമാധാനത്തിനും സമൃദ്ധിക്കും അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പൂനെയില്‍ ഇന്ത്യ-ആഫ്രിക്ക ആര്‍മി ചീഫ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശീലന പരിപാടികള്‍ക്കും പിന്തുണക്കും അപ്പുറം, ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള സംയുക്ത അഭ്യാസങ്ങള്‍ ഇന്ത്യന്‍ സായുധ സേനകള്‍ക്ക് പഠിക്കാനും പരസ്പര പ്രവര്‍ത്തനക്ഷമത പ്രോത്സാഹിപ്പിക്കാനും മികച്ച അവസരമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ആഫ്രിക്കയും സഹസ്രാബ്ദങ്ങളിലുടനീളം സമ്പന്നമായ ഒരു ചരിത്രം പങ്കിടുന്നുവെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

31 ആഫ്രിക്കന്‍ രാജ്യങ്ങള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തിട്ടുണ്ട്.

 

---- facebook comment plugin here -----

Latest