Connect with us

Kerala

സ്വാതന്ത്ര്യ ദിനം; വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ച് സി പി എം

ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ ദേശീയ തലത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുമെന്നും കേരളത്തിലും വിവിധ പരിപാടികളുണ്ടാകുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ച് സി പി എം. ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ ദേശീയ തലത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുമെന്നും കേരളത്തിലും വിവിധ പരിപാടികളുണ്ടാകുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. സി പി ഐയുമായി ചേര്‍ന്നായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. ആഗസ്റ്റ് 15 ന് എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്നും കോടിയേരി വ്യക്തമാക്കി.

ജി എസ ്ടി വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു. നികുതിഘടന മാറ്റുമ്പോള്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ട്. ഇത് പരിഗണിക്കാതെയുള്ള നികുതി വര്‍ധന അരി ഉള്‍പ്പടെയുളള നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്ന സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ജനവിരുദ്ധ ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹമാണെന്നും കോടിയേരി പ്രതികരിച്ചു. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്തപ്പോഴാണ് അവര്‍ ഞെട്ടിയെഴുന്നേറ്റത്. ഇപ്പോഴെങ്കിലും ഇ ഡിക്കെതിരെ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് തയാറായത് സ്വാഗതാര്‍ഹമാണ്.

മാധ്യമം പത്രത്തിനെതിരായ നിലപാട് സി പി എമ്മിനില്ലെന്നും എം എല്‍ എമാര്‍ കത്തെഴുതുന്നത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മാധ്യമം പത്രത്തിനെതിരെ യു എ ഇ സര്‍ക്കാറിന് കെ ടി ജലീല്‍ കത്ത് കൊടുത്തുവെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ തുടര്‍ന്നുള്ള വിവാദവുമായി ബന്ധപ്പെട്ടാണ് കോടിയേരി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.