National
സ്വാതന്ത്ര്യ ദിനാഘോഷം; കനത്ത സുരക്ഷയില്‍ രാജ്യം, തയാറെടുപ്പ് അവസാന ഘട്ടത്തില്‍
ചെങ്കോട്ടക്കു പുറമെ രാഷ്ട്രപതി ഭവന്‍, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍, പാര്‍ലിമെന്റ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ്, എന്നിവിടങ്ങളിലും പരിസരങ്ങളിലുമെല്ലാം ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ന്യൂഡല്‍ഹി | രാജ്യം 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങളില്‍. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാന വേദിയായ ചെങ്കോട്ട ത്രിവര്‍ണ പതാകകളാല്‍ അലംകൃതമാണ്. ചെങ്കോട്ടക്കു പുറമെ രാഷ്ട്രപതി ഭവന്‍, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍, പാര്‍ലിമെന്റ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ്, എന്നിവിടങ്ങളിലും പരിസരങ്ങളിലുമെല്ലാം ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഡല്‍ഹിയും മറ്റ് പ്രധാന നഗരങ്ങളും സുരക്ഷാ വലയത്തിലാണ്.
എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ‘ഹര്‍ ഘര്‍ തിരംഗ പ്രചാരണം’ ഇന്നും തുടരും. സംസ്ഥാന തലസ്ഥാനങ്ങളില്‍ സ്വാതന്ത്ര്യ ദിനാഘോഷ റാലികള്‍ നടക്കും.