Connect with us

Uae

റാസ് അല്‍ ഖൈമയില്‍ വാണിജ്യ ലൈസന്‍സുകളുടെ എണ്ണത്തില്‍ വര്‍ധന

എമിറേറ്റില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ സാധുവായ ലൈസന്‍സുകളുടെ എണ്ണം 17,506 ആയി ഉയര്‍ന്നതായി സാമ്പത്തിക വികസന വകുപ്പിലെ വാണിജ്യകാര്യ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Published

|

Last Updated

റാസ് അല്‍ ഖൈമ | എമിറേറ്റില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ സാധുവായ ലൈസന്‍സുകളുടെ എണ്ണം 17,506 ആയി ഉയര്‍ന്നതായി സാമ്പത്തിക വികസന വകുപ്പിലെ വാണിജ്യകാര്യ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മൊത്തം ലൈസന്‍സുകളുടെ 49.6 ശതമാനം വാണിജ്യ ലൈസന്‍സുകളാണ്. വ്യാവസായിക ലൈസന്‍സുകളുടെ മൂലധനം മുന്‍ വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. വാണിജ്യ ലൈസന്‍സുകളുടെ മൂലധനം 1.2 ശതമാനം വര്‍ധിച്ച് 63.3 ദശലക്ഷം ദിര്‍ഹമായി.

അതേസമയം, പ്രൊഫഷണല്‍ ലൈസന്‍സുകളുടെ മൂലധനം 28 ശതമാനം കുറഞ്ഞു. പുതിയ വാണിജ്യ ലൈസന്‍സുകളുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനം ആണെന്ന് ഡിപ്പാര്‍ട്ട്മെന്റിലെ വാണിജ്യകാര്യ വകുപ്പ് ഡയറക്ടര്‍ മോസ ഹസന്‍ അല്‍ ഷാമിലി പറഞ്ഞു. മൊത്ത, ചില്ലറ വ്യാപാര മേഖല എമിറേറ്റിന്റെ ജി ഡി പിയുടെ ഏകദേശം 14 ശതമാനം സംഭാവന ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. 28 ശതമാനം സംഭാവന ചെയ്യുന്ന നിര്‍മാണ മേഖല രണ്ടാം സ്ഥാനവും നേടിയതായി അദ്ദേഹം പറഞ്ഞു.