National
നികുതി വെട്ടിപ്പ് ആരോപിച്ച് ഡല്‍ഹിയിലെ മാന്‍കൈന്‍ഡ് ഫാര്‍മ പരിസരത്ത് ആദായനികുതി റെയ്ഡ്
ചൊവ്വാഴ്ചയായിരുന്നു കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ അരങ്ങേറ്റം കുറിച്ചത്

ന്യൂഡല്‍ഹി| നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് മാന്‍കൈന്‍ഡ് ഫാര്‍മയുടെ പരിസരത്ത് ആദായനികുതി വകുപ്പ് പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഡല്‍ഹിയിലെ കമ്പനി പരിസരങ്ങളിലും സമീപ സ്ഥലങ്ങളിലും തിരച്ചില്‍ നടക്കുന്നുവെന്നും രേഖകള്‍ പരിശോധിച്ചുവരികയാണെന്നുമാണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ചയായിരുന്നു കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷം അതിന്റെ ഐപിഒയും ആരംഭിച്ചു. മാന്‍കൈന്‍ഡ് ഫാര്‍മയുടെ 4,326 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് കഴിഞ്ഞ മാസം 15.32 മടങ്ങ് സബ്സ്‌ക്രിപ്ഷനും ലഭിച്ചിരുന്നു.
---- facebook comment plugin here -----