Connect with us

National

യുപിയില്‍ ദളിത് കര്‍ഷകനെ കൊലപ്പെടുത്തിയ സംഭവം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: കെ രാധാകൃഷ്ണന്‍ എംപി

സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.

Published

|

Last Updated

ന്യഡല്‍ഹി |  ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷക തൊഴിലാളിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ മനുഷ്യത്വരഹിതമായ നടപടിയെ ശക്തമായി അപലപിക്കുന്നതായി ദളിത് ശോഷണ്‍ മുക്തി മഞ്ച് പ്രസിഡന്റും സിപിഎം ലോകസഭ കക്ഷി നേതാവുമായ കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു

കൂലി ചോദിച്ചതിന് ഹോസില പ്രസാദ് എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത, അന്തസ്സ്, ജീവിക്കാനുള്ള അവകാശം എന്നിവയുടെ നഗ്‌നമായ ലംഘനമാണെന്നും പട്ടികജാതി/വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം ഈ കേസില്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും എം പി ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.

 

പീഡനത്തിനിരയായ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണം. രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയമായ വിവേചനങ്ങളുടെയും സാമൂഹിക ഉച്ചനീചത്വങ്ങളുടെയും ദയനീയമായ ചിത്രമാണ് ഈ സംഭവമെന്നും സാമൂഹിക നീതി ഉറപ്പാക്കുന്നതില്‍ യുപിയിലെ ബി ജെ പി ഭരണകൂടം പരാജയപ്പെടുകയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.
കണക്കുകള്‍ പ്രകാരം രാജ്യത്ത് ദളിതര്‍ക്ക് എതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആണെന്നും എംപി പറഞ്ഞു.

 

---- facebook comment plugin here -----

Latest